SignIn
Kerala Kaumudi Online
Friday, 29 March 2024 11.04 AM IST

കെ.എസ്.ആർ.ടി.സിയിൽ ടിക്കറ്റെടുത്താൽ കൊച്ചിയിൽ കപ്പലിൽ കറങ്ങാം

nedertity

 ഉല്ലാസയാത്ര നെഫ‌ർടിറ്റി ആഡംബര കപ്പലിൽ

കൊല്ലം: കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ അഡംബര കപ്പലായ നെഫർടിറ്റിയിൽ ഉല്ലാസ യാത്രയ്ക്ക് സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി. കൊല്ലം ഡിപ്പോയിൽ നിന്ന് ലോ ഫ്ലോർ ബസിൽ കൊച്ചി തുറമുഖത്ത് എത്തിക്കും. അവിടെ നിന്ന് നെഫർടിറ്റിയിൽ അഞ്ച് മണിക്കൂർ ഉല്ലസിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

ഏപ്രിൽ 23ന് ഉച്ചയ്ക്ക് 12ന് കൊല്ലം ഡിപ്പോയിൽ നിന്ന് യാത്ര ആരംഭിക്കും. അവിടെ നിന്ന് നെഫർടിറ്റിയിൽ 12 നോട്ടിക്കൽ മൈൽ അകലേക്കാണ് സഞ്ചാരം. തൊട്ടടുത്ത ദിവസം പുലർച്ചെ രണ്ടോടെ കൊല്ലം ഡിപ്പോയിൽ മടങ്ങിയെത്താം. കപ്പലിൽ 200 പേർക്കുള്ള സൗകര്യമാണുള്ളത്. എന്നാൽ നെയ്യാറ്റിൻകര, പാലക്കാട് ഡിപ്പോകളിൽ നിന്നും ഇതേ ദിവസം നെഫർടിറ്റിയിൽ ഉല്ലാസ യാത്രയ്ക്ക് ആളെത്തുന്നുണ്ട്. അതുകൊണ്ട് കൊല്ലത്ത് നിന്ന് 38 പേർക്കേ അവസരമുള്ളു. അതിൽ കുറച്ച് സീറ്റുകൾ ഇതിനോടക്കം ബുക്കിംഗായി.

കപ്പലിനുള്ളിലെ സൗകര്യങ്ങൾ

 വിവിധ കളികൾ, നൃത്തം, തത്സമയ സംഗീതം

 ഡി.ജെ, ബൊഫെ ക്ഷണം

ടിക്കറ്റ് ചാർജ്

മുതിർന്നവർക്ക് ₹ 3500
5 മുതൽ 10 വയസുവരെ ₹1800 രൂപ

അഞ്ച് വയസിൽ താഴെ - ടിക്കറ്റ് വേണ്ട

ബുക്കിംഗ് നമ്പർ - 9496675635, 7012669689

(പ്രതികൂല കാലാവസ്ഥയാണെങ്കിൽ യാത്രാ തീയതി മാറ്റും)

സീ അഷ്ടമുടിയും ആലോചനയിൽ

കൊല്ലത്ത് നിന്ന് ആലപ്പുഴയിലേക്ക് ഹൗസ്ബോട്ടിൽ ഉല്ലാസ യാത്ര ആരംഭിക്കുന്നത് സംബന്ധിച്ച് ഡി.ടി.പി.സിയും കെ.എസ്.ആർ.ടി.സി അധികൃതരും തമ്മിൽ ചർച്ച നടത്തി. നിർമ്മാണം അന്തിമഘട്ടത്തിലെത്തിയ സീ അഷ്ടമുടി ബോട്ടിലാണ് സർവീസ് ആലോചിക്കുന്നത്. അടുത്തമാസം ആദ്യം സർവീസ് ആരംഭിച്ചേക്കും.

നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സിയെ ലാഭത്തിലെത്തിക്കുന്നതിനാണ് പ്രത്യേക പാക്കേജുകൾ നടപ്പാക്കുന്നത്. വരുമാന വർദ്ധനവാണ് ലക്ഷ്യം.

കെ.എസ്.ആർ.ടി.സി അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.