കൊട്ടാരക്കര: കേരള കോ- ഓപ്പറേറ്റീവ് എംപ്ളോയീസ് കൗൺസിൽ ജില്ലാ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രകാശ് ലക്ഷ്മൺ, ഡി. ചന്ദ്രബോസ്, ആൻസി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി കെ.വി. പ്രമോദ്, സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എസ്. ഷാജി, ജി. മാധവൻ നായർ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി. ബാബു, ചെങ്ങറ സുരേന്ദ്രൻ, വിൽസൺ ആന്റണി, ബെൻസി തോമസ് എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് പ്രകാശ് ലക്ഷ്മൺ പതാക ഉയർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |