SignIn
Kerala Kaumudi Online
Friday, 29 March 2024 11.14 AM IST

പെൻഷൻ കുടിശിക നൽകണം: പെൻഷണേഴ്സ് കോൺഫെഡറേഷൻ

pension

കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്ന് വിരമിച്ച പെൻഷൻകാരുടെ 2019 ജനുവരി ഒന്ന് മുതലുള്ള ഡി.എ കുടിശികയും ജൂലായ് മുതലുള്ള പെൻഷൻ റിവിഷനും അടിയന്തിരമായി നൽകണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പെൻഷണേഴ്സ് കോൺഫഡറേഷൻ പ്രസിഡന്റ് ആർ. ഷാജിശർമയും ജനറൽ സെക്രട്ടറി ആനയറ ചന്ദ്രനും ട്രഷറർ മുരളീധരൻ നായരും ആവശ്യപ്പെട്ടു.

സമസ്ത മേഖലയിലും പെൻഷൻ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു .പെൻഷൻ കൃത്യമായി വീട്ടിലെത്തിക്കുന്ന സർക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് അവർ നിയമിച്ച ബോർഡ്‌ ഇക്കാര്യത്തിൽ വിമുഖത കാട്ടുന്നു. പ്രളയം, കൊവിഡ്, ശബരിമല സ്ത്രീ പ്രവേശന വിവാദങ്ങളിൽ വരുമാനത്തിൽ ഉണ്ടായ കുറവ് പരിഹരിക്കാൻ സർക്കാരിൽ നിന്നും കോടികളുടെ സാമ്പത്തിക സഹായം ബോർഡിന് ലഭിച്ചിട്ടുണ്ടെന്നും അവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.