കൊല്ലം: ബാല്യകാലത്തും വിദ്യാർത്ഥി ജീവിതത്തിലും നേരിടേണ്ടി വന്ന കയ്പ്പേറിയ അനുഭവങ്ങൾ ഇനി ഒരു ദളിതനും ഉണ്ടാകാതിരിക്കാൻ ഒരു പുരുഷായുസ് മുഴുവനും ഉറങ്ങാതെ കാത്തിരുന്ന നേതാവാണ് ഡോ. ബി.ആർ. അംബേദ്കറെന്ന് എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ പറഞ്ഞു.
ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അംബേദ്കർ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ദളിത്കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പട്ടത്താനം സുരേഷ് അദ്ധ്യക്ഷനായി. നേതാക്കളായ അഞ്ചൽ സുരേഷ് കുമാർ, ഉണ്ണി കുരീപ്പുഴ, ഡി.സി.സി ജന.സെക്രട്ടറി. അഡ്വ. തൃതീപ് കുമാർ, അഡ്വ. ഗോപകുമാർ, കുണ്ടറ സുബ്രഹ്മണ്യം, കൗൺസിലർ സ്വർണമ്മ, കെ.എസ്. കിഷോർ, പുഷ്പലാൽ കൊട്ടിയം, സുരേഷ് അരുമത്തറ, പത്മലോചനൻ,രജനി, കുട്ടപ്പൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |