കൊല്ലം: ന്യൂജൻ മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിലായി. കൊല്ലം സിറ്റി പൊലീസ് പരിധിയിൽ മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ നടത്തിവരുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായ പരിശോധനയിൽ മൈനാഗപ്പള്ളി കുറ്റിപ്പുറം കടപ്പ ബിപിൻ നിവാസിൽ ബിപിൻ വേണുവാണ് (30) പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച കരുനാഗപ്പള്ളി കല്ലുകടവ് പാലത്തിനടുത്തെ വിജയലക്ഷ്മി കാഷ്യൂ ഫാക്ടിറിക്ക് സമീപത്തുനിന്നാണ് യുവാവിനെ 6.08 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. രണ്ട് പ്ലാസ്റ്റിക് പൊതികളിലായി പേഴ്സിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |