പുനലൂർ: എഴുത്തുകാരിയായ പുനലൂർ സ്വദേശിനി ബൃന്ദയ്ക്ക് വീണ്ടും പുരസ്കാരം. വനിതാ ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ വിജയം നേടിയ വനിതകളെ ആദരിക്കുന്നതിന് കേരള കലാകേന്ദ്രം ഏർപ്പെടുത്തിയ ശ്രീരത്ന അവാർഡാണ് ലഭിച്ചത്. കഥ, കവിത, നോവൽ, ബാലസാഹിത്യം, ലേഖനങ്ങൾ, ജീവചരിത്രം തുടങ്ങിയ 34 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ലോക്ക്ഡൗൺ കാലയളവിൽ വ്യത്യസ്തങ്ങളായ 17 പുസ്തകങ്ങൾ ഒരുമിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്തിരുന്നു. ബൃന്ദയുടെ കവിതകൾ ഇംഗ്ലീഷിൽ പരിഭാഷ ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |