കൊല്ലം: കേരള എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കൊല്ലം ഓയൂർ ട്രാവൻകൂർ എൻജിനിയറിംഗ് കോളേജ് സംഘടിപ്പിക്കുന്ന 50 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ ക്രാഷ് കോഴ്സ് 27ന് ആരംഭിക്കും.
പരിചയ സമ്പന്നരായ അദ്ധ്യാപകർ നയിക്കുന്ന ക്ലാസുകൾക്കൊപ്പം ദിവസേനയുള്ള ടെസ്റ്റുകൾ, മുൻ വർഷങ്ങളിലെ ചോദ്യങ്ങളെ ആസ്പദമാക്കിയുള്ള സംശയ നിവാരണ സെഷനുകൾ, മോക്ക് ടെസ്റ്റുകൾ എന്നിവ അടങ്ങിയതാണ് കോഴ്സ്.
വിശദമായ സ്റ്റഡി പ്ലാനർ, കോഴ്സ് മെറ്റീരിയൽസ്, ആവശ്യമായവർക്ക് ഹോസ്റ്റൽ സൗകര്യം എന്നിവ സൗജന്യമാണ്. 25ന് മുമ്പ് https://entrance.tecengg.com എന്ന ലിങ്ക് വഴി നിശ്ചിത രജിസ്ട്രേഷൻ ഫീസ് ഒടുക്കി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9745300086, 9745300087.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |