കൊല്ലം: വി. സാംബശിവൻ സാംസ്കാരിക സമിതി വാർഷികവും സാംബശിവൻ അനുസ്മരണ സമ്മേളനവും നടത്തി. സാംബശിവൻ ആദ്യമായി ദേവത എന്ന കഥാപ്രസംഗം അവതരിപ്പിച്ച ഗുഹാനന്തപുരം ക്ഷേത്ര മൈതാനിയിൽ ചേർന്ന യോഗം മുൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു.
വി. സാംബശിവൻ ദേശീയ പുരസ്കാരം ചലച്ചത്രതാരം ഇന്നസെന്റിനും കാഥികരത്ന പുരസ്കാരം പ്രൊഫ. ഹർഷകുമാറിനും സമ്മാനിച്ചു. കാഥികൻ ആലപ്പി രമണൻ, എ. റഹിംകുട്ടി, പ്രിയൻ റിബല്ലോ എന്നിവരെ ആദരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സംഗീത നാടക ആക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. സമിതി രക്ഷധികാരി വി. സുബ്രമണ്യം അദ്ധ്യക്ഷനായി. പ്രൊഫ. വസന്തകുമാർ സാംബശിവൻ, സമിതി കൺവീനർ ശശിധരൻ, ട്രഷറർ രാജേഷ് എന്നിവർ സംസാരിച്ചു. സമിതി പ്രസിഡന്റ് ആർ. ഷാജിശർമ്മ സ്വാഗതവും സെക്രട്ടറി ആർ. സന്തോഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |