പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്തെ പ്ലാച്ചേരിയിൽ വെയിറ്റിംഗ് ഷെഡിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി ബസ് കാത്തു നിന്ന ഒരു കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. തെന്മല സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് വെയിറ്റിംഗ് ഷെഡിന്റെ കോൺക്രീറ്റ് തൂണ് ഇടിഞ്ഞു വീണ് നിസാര പരിക്കേറ്റത്. ഇവർ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സമീപത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകൾക്കും കേട് സംഭവിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. കനത്ത മഴയെ തുടർന്ന് ബൈക്കിൽ എത്തിയവർ വാഹനം സമീപത്ത് വച്ചിട്ടു വെയിറ്റിംഗ് ഷെഡിൽ കയറി ഇരിക്കുകയായിരുന്നു. പുനലൂർ ഭാഗത്ത് നിന്ന് തമിഴ്നാട്ടിലേക്ക് അമിത വേഗതയിൽ കടന്ന് വന്ന ടിപ്പർ ലോറി കണ്ട് പിക്കപ്പ് വാൻ വെട്ടിച്ച് തിരിച്ചതോടെയാണ് നിയന്ത്രണം വിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |