കൊല്ലം: ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ടോയ്ലെറ്റിൽ തൂങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു. മത്സ്യത്തൊഴിലാളിയായ ആലപ്പാട് അഴീക്കൽ വാഴപ്പള്ളിൽ വീട്ടിൽ കിഷോർകുമാറാണ് (48) മരിച്ചത്.
മംഗലാപുരം - തിരുവനന്തപുരം മലബാർ എക്സ്പ്രസിന്റെ അംഗപരിമിതരുടെ ബോഗിയിലെ ടോയ്ലെറ്റിലാണ് തൂങ്ങി മരിച്ചത്. കായംകുളത്ത് നിന്നാണ് ഇയാൾ കയറിയത്. ട്രെയിൻ കൊല്ലത്ത് എത്തിയപ്പോൾ മറ്റ് യാത്രക്കാർ ടോയ്ലെറ്റ് പുറത്ത് നിന്ന് തുറക്കാനാവാത്തതിനാൽ ആർ.പി.എഫിനെ വിവരം അറിയിച്ചു. തുടർന്ന്, റെയിൽവേ പൊലീസും ഗാർഡും ചേർന്ന് വാതിൽ തുറന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കിഷോർകുമാറിന്റെ മകൾ സുനാമി ദുരന്തത്തിൽ മരിച്ചിരുന്നു. ഒരു മകനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |