കൊല്ലം: റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് എൻ.ടി.പി.സി സി.ബി.ടി 2 പരീക്ഷകൾക്ക് കേരളത്തിൽ കൂടുതൽ കേന്ദ്രങ്ങൾ അനുവദിക്കണമെന്നും സി.ബി.ടി 2 പരീക്ഷയ്ക്കായി അർഹത നേടിയിട്ടുള്ളവർക്കെല്ലാം കേരളത്തിൽ തന്നെ പരീക്ഷ എഴുതാനുള്ള തരത്തിൽ കേന്ദ്രങ്ങൾ മാറ്റി നൽകണമെന്നും ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രിക്കും റെയിൽവേ റിക്രൂട്ട്മെന്റ് ചെയർമാനും ഇ-മെയിൽ നിവേദനം നൽകി. പരീക്ഷയ്ക്ക് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ സംസ്ഥാനത്തിന് പുറത്ത് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചാൽ എത്തിച്ചേരാനാകില്ലെന്ന് എം.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |