കൊല്ലം: സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ കൊല്ലം പരിശീലന കേന്ദ്രത്തിലേക്ക് 2022-23 അദ്ധ്യയനവർഷത്തിലേക്ക് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നു. 12 മുതൽ 14 വയസുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അത്ലറ്റിക്സ്, ഹോക്കി (ആൺ - പെൺ), കബഡി (പെൺകുട്ടി) എന്നീ ഇനങ്ങളിലാണ് പ്രവേശനം. ദേശീയ, സംസ്ഥാന, ജില്ലാതല മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയവർക്ക് മുൻഗണന. ജനന തീയതി, ആധാർ കാർഡ്, സർട്ടിഫിക്കറ്റുകൾ (ഒറിജിനലും, പകർപ്പും), പാസ്പോർട്ട് സൈസ് ഫോട്ടോ 2 എണ്ണം, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, സ്പോർട്സ് കിറ്റ് എന്നിവ സഹിതം 7ന് രാവിലെ 8ന് ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെത്തണം. ഫോൺ ഓഫീസ്: 0474-2741659, ഹോക്കി: 9446334829, കബഡി: 8281639024, അത്ലറ്റിക്സ്: 9496838011.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |