കൊല്ലം : സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായുള്ള അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനത്തിന് ഇന്ന് ജില്ലയിൽ തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിലൂടെ മന്ത്രി വി.ശിവൻകുട്ടി രാവിലെ 11 ന് നിർവഹിക്കും. തുടർന്ന് ജില്ലയിലെ ആദ്യ ക്ലാസ് കൊല്ലം വിമലഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലയില ഹൈസ്കൂളുകളിൽ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സ്ഥാപിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബുകൾ വഴിയാണ് 26,000 രക്ഷിതാക്കളെ പരിശീലിപ്പിക്കുന്നത്. ലിറ്റിൽകൈറ്റ്സ് യൂണിറ്റുള്ള ഹൈസ്കൂളുകളിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 രക്ഷിതാക്കൾക്കാണ് ഒന്നാം ഘട്ടമായി മുപ്പതുപേർ വീതമുള്ള ബാച്ചുകളിലായി 20 വരെ സൈബർ സുരക്ഷയിൽ പരിശീലനം നൽകുന്നത്.
സമ്മേളനത്തിൽ വനിതാകമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി.സതീദേവിയും എ.ഡി.ജി.പി മനോജ് എബ്രഹാം സംബന്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |