SignIn
Kerala Kaumudi Online
Thursday, 28 March 2024 4.44 PM IST

സാമൂഹിക ബുദ്ധിയുടെ പുതിയ രൂപങ്ങൾ സൃഷ്ടിക്കുന്ന സ്മാർട്ട് ഫാമിംഗ് 

smart-

സാമൂഹികനേട്ടം വർദ്ധിപ്പിക്കാനും ഉൽപ്പാദന ക്ഷമതയും പാരിസ്ഥിതിക കാര്യക്ഷമതയും മെച്ചപ്പെടുത്താനും വേണ്ടി ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കൃഷിയാണ് ഡിജിറ്റൽ കൃഷി. റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഇന്റർനെറ്റ് ഒഫ് തിംഗ്സ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഒരുമിക്കുന്ന കൃഷിയാണ് സ്മാർട്ട് ഫാമിംഗ്. ഈ സാങ്കേതികവിദ്യകൾക്ക് തിരിച്ചറിയാനാകാത്തവിധം മാറ്റങ്ങൾ കൃഷിയിൽ വരുത്താനുള്ള കഴിവുണ്ട്. വിത്തും വളവും വിതറാൻ റോബോട്ടുകൾ. ലക്ഷക്കണക്കിന് റോബോട്ടുകൾ ഇപ്പോൾ ഡിജിറ്റൽ കൃഷിയുടെ ഭാഗമായി മാറി കഴിഞ്ഞിട്ടുണ്ട്. വായുവിൽ നിന്നുകൊണ്ട് ഡ്രോണുകൾ ജലസേചനവും വളപ്രയോഗവും നടത്തും. മാത്രമല്ല, എവിടെയെങ്കിലും മറ്റു കാർഷികയന്ത്രങ്ങൾ ആവശ്യമുണ്ടെങ്കിൽ അവിടെ എത്തിച്ചു കൊടുക്കാൻ സഹായിക്കുകയും ചെയ്യും. റിമോട്ട് സെൻസറിലൂടെ വിളകളുടെ ആരോഗ്യം കർഷകന് ദൂരെയിരുന്ന് വിലയിരുത്താൻ കഴിയും. വളരുന്ന ചെടികളെക്കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങൾ കർഷകന് നൽകാൻ ഉപഗ്രഹങ്ങളും ക്ലൗഡ് കമ്പ്യൂട്ടിംഗും സഹായത്തിനെത്തും. മണ്ണുസെൻസറുകൾ മണ്ണിലെ ഈർപ്പത്തിന്റെ അളവ്, താപനില, മണ്ണിന്റെ സമ്പൂർണ്ണ സ്വഭാവവിശേഷത തുടങ്ങിയവയുടെ ഒരു പട്ടിക സോയിൽ ഓപ്റ്റിക് സ്കാനറുടെ സഹായത്താൽ ഉണ്ടാക്കി കർഷമുടെ മുന്നിൽ അവതരിപ്പിക്കും. ആരോഗ്യപരമായ വിളകൾ വളർത്തുന്നതിന് ഇത് സഹായിക്കും. സ്മാർട്ട് ഫാമിംഗ് കാലത്തിന്റെ ആവശ്യമാണ്. കാരണം, വരും വർഷങ്ങളിൽ ജനസംഖ്യ ക്രമാതീതിയമായി വർദ്ധിക്കുകയും കൃഷിഭൂമി അപ്രത്യക്ഷമാക്കുകയും ചെയ്യും. അപ്പോൾ ഭക്ഷണ ഉൽപ്പാദനം വർദ്ധിപ്പിച്ചേ മതിയാകൂ. കൃഷി ലാഭകരവും സമയബന്ധിതവും സുസ്ഥിരവുമാക്കാനുമാണ് ഡിജിറ്റൽ കൃഷി. ഇതിലൂടെ കൃഷിയിടത്തുനിന്ന് ഉപഭോക്താവിലേക്ക് കാർഷിക വിളകൾ സമന്വയിപ്പിക്കാനാകും. മാത്രമല്ല, സ്വദേശത്തും വിദേശത്തുമുള്ള ഉപഭോക്താക്കൾ അവർ വാങ്ങുന്ന ഉൽപ്പന്നങ്ങളെക്കുറിച്ച് കൂടുതൽ അറിവുള്ളവരാകും. ഒപ്പം ഓൺലൈൻ വ്യാപാരത്തിനും ഇ-കൊമേഴ്സിനുമുള്ള സൗകര്യങ്ങളും കൃഷിക്കാർക്ക് ലഭ്യമാകും. ഇത്തരം കൃഷിയിൽ ഇംഗ്ലണ്ട്, ഗ്രീസ്, ജപ്പാൻ, ആസ്ട്രേലിയ എന്നിവരാണ് മുന്നിൽ. സ്മാർട്ട് ഫാമിംഗ് തുടങ്ങിയിടത്തെല്ലാം ഉൽപ്പാദനക്ഷമത വർദ്ധിക്കുകയും സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ നേട്ടങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഡിജിറ്റൽ കൃഷി, നാലാം കാർഷികവിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

കാർഷിക വിപ്ലവങ്ങൾ

ആദ്യത്തെ കാർഷികവിപ്ലവം നടന്നത് ഏകദേശം 12,000 വർഷങ്ങൾക്ക് മുമ്പാണ്. അന്നാണ് മനുഷ്യർ ആദ്യമായി കൃഷി ചെയ്യാൻ തുടങ്ങിയത്. വേട്ടയാടി, ഓടി നടന്ന് എവിടെ നിന്നെങ്കിലും അന്നത്തെ അന്നം ശേഖരിക്കുന്നതിൽ നിന്ന് പിന്മാറി സ്ഥിരമായ കൃഷിയിലേക്കുള്ള പരിവർത്തനത്തെ സൂചിപ്പിക്കുന്നതാണ്ഒന്നാം കാർഷിക വിപ്ലവം. രണ്ടാമത്തേത് ബ്രിട്ടീഷ് കാർഷിക വിപ്ലവവുമായി ബന്ധപ്പെട്ടതാണ്. യൂറോപ്പിലെ ഫ്യൂഡലിസത്തിന്റെ അന്ത്യത്തെ തുടർന്ന് കൃഷിഭൂമി പുനഃസംഘടിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ഇത്. മൂന്നാമത്, യന്ത്രവൽക്കരണവുമായി ബന്ധപ്പെട്ട യുദ്ധാനന്തര ഉല്പാദനവർദ്ധനവുമായി, വികസ്വരരാജ്യങ്ങളിൽ 1950 കളിലും 1960 കളിലും യന്ത്രങ്ങൾക്കൊപ്പം കീടനാശിനികളും രാസവളങ്ങളും ഉപയോഗിച്ച്, ഉയർന്ന വിളവ് നേടിക്കൊണ്ടുള്ള ഹരിതവിപ്ലവമായിരുന്നു. സ്മാർട്ട് ഫാമിംഗുമായി ബന്ധപ്പെട്ട നാലാം കാർഷികവിപ്ലവം, പുതിയ സാങ്കേതിക വിദ്യകളിൽ നിന്നുള്ള മാറ്റങ്ങളെ സൂചിപ്പിക്കുന്നു. ഇത് എല്ലാവർക്കും പ്രയോജനപ്പെടുമോയെന്ന് ചിലർ ആശ്ചര്യപ്പെടുന്നു. സാങ്കേതികവിദ്യയുടെ ആനുകൂല്യങ്ങൾ ചെറിയ ഫാമുകളിലേക്ക് ഒഴുകുമോയെന്നാണ് മറ്റുചിലരുടെ സംശയം. പുതിയ സാങ്കേതിക വിദ്യയിലൂന്നിയ കൃഷിയുടെ ഫലങ്ങൾ സമൂഹത്തിലുടനീളം എങ്ങനെ തുല്യമായി വ്യാപിപ്പിക്കാൻ സാധിക്കുമെന്നുള്ളതിനെക്കുറിച്ച് ഗവേഷണം നടന്നുകൊണ്ടിരിക്കുന്നു. ഇത് ഉത്തരവാദിത്തമുള്ള നവീകരണമായിരിക്കുമെന്ന് ചിലർ. അതല്ല,​ നാലാം വിപ്ലവം ആവേശകരവും, അൽപ്പം ഭയാനകരവുമാണ് എന്ന് മറ്റു ചിലർ. നാലാമത്തെ കാർഷികവിപ്ലവം സാമൂഹിക പ്രതിബദ്ധതയുള്ളതുതന്നെയാണ്. കാരണം,​ ഇതിന് കൃഷിയുടെ സ്വഭാവത്തെ സമൂലമായ രീതിയിൽ മാറ്റാൻ കഴിയും. സാങ്കേതികവിദ്യകൾ പാടത്തും സമൂഹത്തിലും ചില അഭികാമ്യമല്ലാത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും. കാരണം,​ സാങ്കേതികവിദ്യ ഇരുതല മൂർച്ചയുള്ള വാളാണ്. ഉത്തരവാദിത്തമുള്ള നവീകരണ ചട്ടക്കൂടുകൾ വികസിപ്പിക്കാനും പരിശോധിക്കാനും വേണ്ടി വന്നാൽ പരിഷ്കരിക്കാനും ഗവേഷകർ, സാങ്കേതിക കമ്പനികൾ, നയരൂപകർത്താക്കൾ, രാഷ്ട്രീയക്കാർ എന്നിവർ ഒരുമിച്ച് ജനാധിപത്യ സംവാദം നടത്തേണ്ടതുണ്ട്. സ്മാർട്ട് ഫാമിംഗിൽ നിന്ന് വരുന്ന നാലാം കാർഷിക വിപ്ലവം സർവ മനുഷ്യർക്കും സന്തോഷവും സമാധാനവും നൽകും എന്ന് പ്രത്യാശിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.