കൊല്ലം : മത്സ്യത്തൊഴിലാളികളേയും കുടുംബാംഗങ്ങളേയും പങ്കെ ടുപ്പിച്ചുകൊണ്ട് ജില്ലാ സ്പോർട്സ് കൗൺസിലും സംസ്ഥാന പബ്ളിക് റിലേഷൻസ് വകുപ്പും ചേർന്ന് ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നു.
കബഡി, വോളിബാൾ, വടംവലി, ഫുട്ബാൾ എന്നീ കായിക ഇനങ്ങളിലായി 15, 16,17 തീയതികളിലായിട്ടാണ് കൊല്ലം ബീച്ചിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്ന ത്. 18 വയസിന് മുകളിലുള്ളവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. എൻട്രികൾ സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ, എൽ.ബി സ്റ്റേഡിയം കൊല്ലം-1, എന്ന മേൽവിലാസത്തിൽ നേരിട്ടോ, infodsckollam@gmail.com എന്ന
മെയിൽ മുഖേനയോ 13 ന് വൈകുന്നേരം 5.00 മണിക്ക് മുമ്പായി സമർപ്പിക്കാം.
ഫോൺ : 0474 - 2746720.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |