കൊല്ലം: കെ.എം.എം.എല്ലിൽ ഗ്രാജ്വേറ്റ് സിവിൽ എൻജിനിയർ തസ്തികയിലെ ഏക ഒഴിവിലേക്കുള്ള അഭിമുഖം 12ന് നടക്കും. ഈഴവ/ തിയ്യ/ ബില്ലവ (ഇ.ടി.ബി) എന്നീ സംവരണ വിഭാഗക്കാരിലെ ബി.ടെക് സിവിൽ എൻജിനിയറിംഗ് ഫസ്റ്റ് ക്ലാസോടെ പാസായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ഒരുവർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. 25,000 രൂപയാണ് മാസശമ്പളം. 2022 ജനുവരി 1ന് 41 വയസ് കഴിയാത്ത ഉദ്യാഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി, വയസ് തുടങ്ങിയവ തെളിയിക്കുന്ന രേഖകളുമായി രാവിലെ 11നും ഉച്ചയ്ക്ക് 1 നും ഇടയിൽ കമ്പനിയുടെ ടൈറ്റാനിയം പിഗ്മന്റ് യൂണിറ്റിലെ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിൽ ഹാജരാകണം. പ്രവൃത്തിപരിചയം അഭികാമ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |