കൊല്ലം: ഡോ. സുകുമാർ അഴീക്കോട് - തത്ത്വമസി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജസ്റ്റിസ് കെമാൽ പാഷ (രക്ഷാധികാരി), ടി.ജി. വിജയകുമാർ (ചെയർമാൻ), തത്ത്വമസി സാംസ്കാരിക അക്കാഡമിയുടെ 12 പേരടങ്ങുന്ന അഡ്മിൻ പാനൽ എന്നിവർ ചേർന്നാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 10001 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. 14ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ 2019-20ലെ അവാർഡുകൾക്കൊപ്പം ഈ വർഷത്തെ അവാർഡ് സമർപ്പണവും നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജസ്റ്റിസ് കെമാൽ പാഷ, മുല്ലക്കര രത്നാകരൻ, കുരീപ്പുഴ ശ്രീകുമാർ, എം. നൗഷാദ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |