കൊല്ലം: അനെർട്ടിന്റെ നേതൃത്വത്തിൽ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള പരിശീലനം നേടിയ ഇലക്ട്രീഷ്യന്മാർക്കുള്ള തൊഴിൽമേള ഇന്ന് തിരുവനന്തപുരം വഴുതക്കാട് സർക്കാർ വനിതാ കോളേജിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലക്കാർക്ക് പങ്കെടുക്കാം. പരിശീലനം ലഭിച്ച ഐ.ടി.ഐ, വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കും നിലവിൽ ഇലക്ട്രീഷ്യൻ ജോലി ചെയ്യുന്നവർക്കും പങ്കെടുക്കാം. അനെർട്ട് പരിശീലനം ലഭിച്ച, മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷൻ വഴി പങ്കെടുക്കാം. ഫോൺ 0471 2338077, 2334122, 2333124, 2331803.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |