കരുനാഗപ്പള്ളി: ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വായനക്കൂട്ടത്തിന്റെ നേതൃത്വത്തിൽ വായനയ്ക്ക് അവധിയില്ല വായിക്കാം വളരാം എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടി ബാലസാഹിത്യകാരൻ വി.എം.രാജ് മോഹൻ ഉദ്ഘാടനം ചെയ്തു. ഷിഹാബ് എസ്. പൈനുംമൂട് അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ, ജെ.പി. ജയലാൽ , എസ്.കൃഷ്ണകുമാർ , അജയൻ, ഷാഹിദ, വിദ്യാർത്ഥികളായ നവീൻ എസ് പിള്ള, തഥാഗദ് അജയ് ,മുഹമ്മദ് ഹിലാൽ ,അതുൽ എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് രശ്മിദേവി സ്വാഗതവും കെ.പി. അനിതകുമാരി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |