പരവൂർ: നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയും പരവൂർ മുൻസിപ്പൽ ഐ.എൻ.ടി.യു.സി കമ്മിറ്റിയും സംയുക്തമായി നഴ്സസ് ദിനത്തോടനുബന്ധിച്ച് പരവൂർ നെടുങ്ങോലം ഗവ.രാമറാവു ആശുപത്രിയിലെ ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് സുജാത ഗുരുദാസിനെയും നഴ്സിംഗ് ഓഫീസർ ക്രിസ്റ്റീനയെയും ആദരിച്ചു. പരവൂർ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പരവൂർ മോഹൻദാസ്, മുൻ കൗൺസിലറും പരവൂർ മണ്ഡലം ഐ.എൻ.ടി.യു.സി പ്രസിഡന്റുമായ സുരേഷ് ഉണ്ണിത്താൻ, ചാത്തന്നൂർ ബ്ലോക്ക് ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി അഡ്വ.അജിത്ത് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |