കൊല്ലം: കൊവിഡിന് മുമ്പ് നിലവിലുണ്ടായിരുന്ന എറണാകുളം വേളാങ്കണ്ണി എക്സ്പ്രസ് സർവീസ് എത്രയും വേഗം പുനരാരംഭിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് ഡൽഹിയിൽ റയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്, റയിൽവേ ബോർഡ് ചെയർമാൻ വി.കെ. ത്രിപതി, റയിൽവേ എക്സി. ഡയറക്ടർ കോച്ച്സ് ഭാട്ടിയ എന്നിവരുമായി അദ്ദേഹം ചർച്ച നടത്തി. അലപ്പുഴ വരെയുള്ള ദൻബാദ് എക്സ്പ്രസ് കൊല്ലത്തേക്ക് ദീർഘിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് റെയിൽവേ അതികൃതർ എം.പിയെ അറിയിച്ചു.
എം.പിയുടെ മറ്റ് നിർദേശങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് റയിൽവേ അധികൃതർ ഉറപ്പ് നൽകിയതായി എം.പി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |