കൊട്ടിയം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പോഷക സംഘടനയായ കൊട്ടിയം മർച്ചന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും കൊട്ടിയം വ്യാപാര ഭവനിൽ നടന്നു. ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. മുഖ്യമന്ത്രിയുടെ പ്രത്യേക അവാർഡിന് അർഹനായ കൊട്ടിയം സിംല ടെക്സ്റ്റൈൽസ് ഉടമ എസ്.സുനിലിനെ ആദരിച്ചു. ഭാരവാഹികളായി ഗിരീഷ് കരിക്കട്ടഴികം
(പ്രസിഡന്റ്), എസ്.കബീർ ( ജനറൽ സെക്രട്ടറി), എസ്.പളനി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |