SignIn
Kerala Kaumudi Online
Friday, 19 April 2024 9.56 AM IST

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോ.

gold-and-silver-merchanr-

കൊല്ലം: സ്വർണ വില നിർണയ പ്രശ്നം പരിഹരിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ കൊടുവള്ളി പറഞ്ഞു.
വൻകിട ജൂവലറികളുടെ അനാരോഗ്യ കിടമത്സരമാണിതിന് കാരണം. 12000 ഓളം വരുന്ന ചെറുകിട, ഇടത്തരം, വൻകിട ജൂവലറികളാണ് കേരളത്തിലുള്ളതെന്നും അവരെയെല്ലാം ഒരുമിച്ചു കൊണ്ടുപോകുന്ന സമീപനമാണ് സംഘടന സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വില വ്യതിയാനത്തിൽ നഷ്ടമില്ലാതെ എങ്ങനെ വ്യാപാരം ചെയ്യാം എന്നതിനെക്കുറിച്ചുള്ള ജൂവലേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിസന്റ് അഡ്വ.എസ്.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.
കേരളത്തിൽ ദിവസേന എ.കെ.ജി.എസ്.എം.എ പ്രഖ്യാപിക്കുന്ന വിലയാണ് കോർപറേറ്റുകളടക്കം എല്ലാവരും പിന്തുടരുന്നതെന്നും വലിയ മത്സരം നടക്കുന്ന വിപണിയായതിനാലാണ് മാർജിൻ കുറച്ച് വില നിർണയിക്കുന്നതെന്നും വില നിർണയ കമ്മിറ്റി അംഗം കൂടിയായ എസ്. അബ്ദുൽ നാസർ പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി, ബി.പ്രേമാനന്ദ്, സംസ്ഥാന വൈസ് പ്രസിഡന്റ് നവാസ് പുത്തൻവീട്, സംസ്ഥാന സെക്രട്ടറി എസ്. പളനി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എസ്. സാദിക്ക്, വിജയകൃഷ്ണൻ വിജയൻ,ഖലീൽ കുരുമ്പേലിൽ, ശിവദാസൻ സോളാർ, വിജയൻ പുനലൂർ, കണ്ണൻ മൻജൂ, നാസർ പോച്ചയിൽ, ബോബി റോസ്, രാസപ്പൻ പളനി, ഹരിദാസ് മഹാറാണി, ജഹാംഗീർ പി എ സലാം, നൗഷാദ് ആരബ്, സജീബ് ന്യൂ ഫാഷൻ, ഹനീഫ ഷൈൻ,
എം സി എക്സ് കേരള മേധാവി ബിജു ഗോപിനാഥ്, യുണെറ്റഡ് എക്സിബിഷൻ ഡയറക്ടർ സത്യ സായ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.