SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.22 PM IST

കുമാരനാശാന്റെ ജന്മവാർഷികവും പ്രതിഭകൾക്ക് ആദരവും നാളെ

kumaran

കൊല്ലം: കേരളകൗമുദി കൊല്ലം യൂണിറ്റും എസ്.എൻ വനിതാ കോളേജിലെ എൻ.എസ്.എസ് യൂണിറ്റുമായി ചേർന്ന് സംഘടിപ്പിക്കുന്ന മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികാഘോഷം നാളെ നടക്കും.

കൊല്ലം എസ്.എൻ വനിതാ കോളേജ് സെമിനാർ ഹാളിൽ രാവിലെ 11ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. വിവിധ രംഗങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചവർക്കുള്ള കേരളകൗമുദിയുടെ ആദരവും വെള്ളാപ്പള്ളി നടേശൻ സമ്മാനിക്കും.

കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. ചലച്ചിത്ര സംവിധായകൻ ഡോ. ബിജു മുഖ്യ പ്രഭാഷണം നടത്തും. നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ മുഖ്യാതിഥിയാകും. കൊല്ലം എസ്.എൻ വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡി. ദേവിപ്രിയ എന്നിവർ സംസാരിക്കും. കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് ബി. ഉണ്ണിക്കണ്ണൻ സ്വാഗതവും പ്രത്യേക ലേഖകൻ സാം ചെമ്പകത്തിൽ നന്ദിയും പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.