കൊല്ലം: കേരള സർവകലാശാലയുടെ ഒ.എൻ.വി സാഹിത്യ പുരസ്കാരം 19ന് കവിയും നിരൂപകനുമായ സച്ചിദാനന്ദന് സമ്മാനിക്കും. ചവറ ഒ.എൻ.വി റോഡിന് സമീപം ഒരുക്കുന്ന വേദിയിൽ മന്ത്രി ഡോ.ആർ. ബിന്ദു അവാർഡ് സമ്മാനിക്കും. ഒരുലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡെന്ന് സർവകലാശാലാ പ്രോ വൈസ് ചാൻസലർ ഡോ.പി.പി.അജയകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. വൈകിട്ട് 5ന് ചേരുന്ന സമ്മേളനത്തിൽ വൈസ് ചാൻസലർ ഡോ.പി.പി.മഹാദേവൻപിള്ള അദ്ധ്യക്ഷനാകും. ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ, സിൻഡിക്കേറ്റംഗങ്ങളായ ജി.മുരളീധരൻ, ഡോ.എസ്.നസീബ്, മലയാളം വകുപ്പ് മേധാവി ഡോ.സീമാ ജെറോം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |