കൊല്ലം: നാരായണീയം കലാക്ഷേത്രയുടെയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും സഹകരണത്തോടെ 29ന് രാവിലെ 7 മുതൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയയും സംഘടിപ്പിക്കുന്നു. വരുമാനാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് നാരായണീയം കലാക്ഷേത്ര സൗജന്യമായി കണ്ണടകൾ നൽകും. റേഷൻ കാർഡിന്റെ കോപ്പിയുമായി 26 മുതൽ 28 വരെ നാരായണീയം കലാക്ഷേത്രയിൽ പ്രവർത്തിക്കുന്ന രജിസ്ട്രേഷൻ കൗണ്ടറുമായി ബന്ധപ്പെടണം. വിലാസം: നാരായണീയം കലാക്ഷേത്ര, നായേഴ്സ് ആശുപത്രിക്ക് പിറകുവശം, ഉളിയക്കോവിൽ റോഡ്, ആശ്രാമം. ഫോൺ: 8129744557, 9567364226.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |