കൊല്ലം: എലിപ്പനിക്കെതിരെയുള്ള ബോധവത്കരണത്തിനായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ 'ഡോക്സി വാഗൺ' പര്യടനം തുടങ്ങി. ജില്ലാ കളക്ടർ അഫ്സാന പർവീൺ ഫ്ളാഗ് ഒഫ് ചെയ്തു. ജില്ലാ കളക്ടറും മെഡിക്കൽ ഓഫീസ് ജീവനക്കാരും ഡോക്സി സൈക്ലിൻ ഗുളിക കഴിച്ച് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളായി.
പുനലൂർ, പത്തനാപുരം, അഞ്ചൽ, ഏരൂർ പിറവന്തൂർ കരുനാഗപ്പള്ളി എന്നിവിടങ്ങളാണ് ജില്ലയിലെ ഹോട്ട്സ്പോട്ടുകൾ. ജില്ലയിലെ എല്ലാ പി.എച്ച്.സി, എഫ്.എച്ച്.സി, സി.എച്ച്.സി, പ്രധാന ആശുപത്രികൾ എന്നിവിടങ്ങളിൽ ഡോക്സി കോർണർ സജ്ജീകരിച്ചിട്ടുണ്ട്. പാരിപ്പള്ളി മെഡിക്കൽ കോളേജ്, പുനലൂർ, കൊട്ടാരക്കര, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികൾ, ജില്ലാ പബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിൽ പരിശോധനാ സംവിധാനവുമുണ്ട്.
ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ആർ. സന്ധ്യ, ഡെപ്യൂട്ടി ഡി.എം.ഒ സാജൻ മാത്യൂസ്, മാസ് മീഡിയ ഓഫീസർമാരായ ദിലീപ് ഖാൻ, എസ്. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |