SignIn
Kerala Kaumudi Online
Saturday, 20 April 2024 3.28 AM IST

കൊല്ലം - തിരുവനന്തപുരം പാസഞ്ചർ 30ന് ട്രാക്കിൽ

train

കൊല്ലം: കൊവിഡിൽ നിറുത്തിവച്ചിരുന്ന കൊല്ലം - തിരുവനന്തപുരം പാസഞ്ചർ സർവീസ് 30ന് ആരംഭിക്കും. എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ട്. രാവിലെ ജോലിക്ക് പോകുന്നവർക്ക് പ്രയോജനകരമായ സർവീസാണിത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ്, സെക്രട്ടേറിയറ്റ്, ആർ.സി.സി എന്നിവിടങ്ങളിലേയ്ക്ക് പോകേണ്ടവർക്കും ഉപകാരപ്പെടും. കൊല്ലത്ത് നിന്ന് ദിവസവും രാവിലെ 6.50ന് സർവീസ് ആരംഭിക്കും. വൈകിട്ട് 5.55ന് തിരുവനന്തപുരത്ത് നിന്ന് തിരികെ പുറപ്പെടും.

കൊല്ലം - തിരുവനന്തപുരം

കൊല്ലം - രാവിലെ 6.50

ഇരവിപുരം - 6.55

മയ്യനാട് - 7.01

പരവൂർ - 7.06

കാപ്പിൽ - 7.10

ഇടവ - 7.14

വർക്കല 7.19

അകത്തുമുറി - 7.27

കടയ്ക്കാവൂർ - 7.32

ചിറയിൻകീഴ് - 7.37

പെരുങ്ങുഴി - 7.41

മുരുക്കുംപുഴ - 7.46

കണിയാപുരം - 7.50

കഴക്കൂട്ടം - 7.55

കൊച്ചുവേളി - 8.03

പേട്ട - 8.09

തിരുവനന്തപുരം സെൻട്രൽ - 8.45

തിരുവനന്തപുരം - കൊല്ലം

സെൻട്രൽ സ്റ്റേഷൻ - 5.55

പേട്ട - 6.00

കൊച്ചുവേളി - 6.07

കഴക്കൂട്ടം - 6.18

കണിയാപുരം - 6.24

മുരുക്കുംപുഴ - 6.30

പെരുങ്ങുഴി - 6.36

ചിറയിൻകീഴ് - 6.41

കടയ്ക്കാവൂർ - 6.47
അകത്തുമുറി - 6.53

വർക്കല - 7.00

ഇടവ - 7.06

കാപ്പിൽ - 7.11

പരവൂർ - 7.17

മയ്യനാട് - 7.23

ഇരവിപുരം - 7.30

കൊല്ലം - 7.50

കോട്ടയം മെമുവും ഓടിയെത്തും
കൊല്ലം - കോട്ടയം മെമുവും 30ന് ഓടിത്തുടങ്ങും. ഉച്ചയ്ക്ക് 2.35ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 4.55ന് കോട്ടയത്തെത്തും. വൈകിട്ട് 5.40ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് രാത്രി 9.05ന് കൊല്ലത്തെത്തും. നിറുത്തിവച്ചിരുന്ന കൊല്ലം - പുനലൂർ മെമു 30നും വേളാങ്കണ്ണി - എറണാകുളം പ്രതിവാര ട്രെയിൻ ജൂൺ 4നും ഓടിത്തുടങ്ങുന്നതോടെ സ്ഥിരം യാത്രക്കാരുടെ യാത്രാ ദുരിതത്തിന് പരിഹാരമാകും.

സർവീസുകൾ പുനരാരംഭിക്കുന്നത് യാത്രക്കാർക്ക് ആശ്വാസകരമാണ്. ട്രെയിനുകൾ എക്‌പ്രസ് സ്പെഷ്യലായിട്ടാണ് ഓടുന്നത്. കൊവിഡിന് മുമ്പുള്ള നിരക്കും സ്റ്റോപ്പും നിലനിറുത്തണം. വേളിയിൽ സ്റ്റോപ്പ് അനുവദിക്കണം.

ലിയോൺസ്, ഫ്രണ്ട്സ് ഓൺ റെയിൽസ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.