SignIn
Kerala Kaumudi Online
Friday, 19 April 2024 11.01 PM IST

സംരംഭകർക്ക് ബോധവത്കരണം

പരവൂർ: സംസ്ഥാന വ്യവസായ വകുപ്പിന്റെ 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയുടെ ഭാഗമായുള്ള ബോധവത്കരണ പരിപാടി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും പരവൂർ നഗരസഭയുടെയും ആഭിമുഖ്യത്തിൽ 30ന് ഉച്ചയ്ക്ക് ശേഷം 2 ന് പരവൂർ മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും. സംരംഭകർക്ക് എങ്ങനെ ബാങ്ക്ലോണുകൾ പെട്ടെന്ന് ലഭ്യമാകും,​ വിജയകരമായി എങ്ങനെ സംരംഭം തുടങ്ങാം,​ സബ്സിഡിയോട് കൂടി ലോൺ ലഭ്യമാകുന്ന സർക്കാർ പദ്ധതികൾ ഏതൊക്കെ,​ മുനിസിപ്പൽ പദ്ധതികൾ ഏതൊക്കെ എന്നിവയെക്കുറിച്ച് ക്ലാസ് നടക്കും. ജി.എസ്.ജയലാൽ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്ന യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്സൻ പി.ശ്രീജ അദ്ധ്യക്ഷത വഹിക്കും. വൈസ്ചെയർമാൻ എ.സഫർ കയാൽ സ്വാഗതം പറയും. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 9188127039, 9633450756.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.