കൊല്ലം: മോഷണം ഉൾപ്പെടെ നിരവധി കേസിലെ പ്രതി പോക്സോ വകുപ്പ് പ്രകാരം പിടിയിലായി. പാരിപ്പള്ളി ഊന്നിൻമൂട് പുത്തൻവീട്ടിൽ സുദേവനാണ് (65) പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്.
വിവിധ ജില്ലകളിലായി മോഷണം ഉൾപ്പെടെ പതിനാറോളം കേസുകളിൽ സുദേവൻ പ്രതിയാണ്. പനിയെ തുടർന്ന് പാരിപ്പള്ളിയിലെ ആശുപത്രിയിൽ മരുന്ന് വാങ്ങുന്നതിനായി പോയ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യണമെന്ന ഉദ്ദേശത്തോടെ മൊബൈൽ ഫോൺ വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വർക്കലയിലും പാരിപ്പള്ളിയിൽ പ്രതി താമസിക്കുന്ന ലോഡ്ജിലുമെത്തിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാരിപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |