അമേരിക്കയിലെ ഒരു സ്വകാര്യ എയ്റോ സ്പേസ് കമ്പനിയാണ് സ്ട്രാറ്റോ ലോഞ്ച്. അവർ നിർമ്മിച്ച, ലോകത്തിലെ ഏറ്റവും വലിയ വിമാനം കാലിഫോർണിയയിൽ നിന്ന് പറന്നുയർന്നു.
മേയിലെ ആദ്യ ബുധനാഴ്ച അഞ്ചു മണിക്കൂർ പറന്നതിനു ശേഷം സുരക്ഷിതമായി തിരിച്ചെത്തി. മിഡിൽ ഈസ്റ്റേൺ പുരാണത്തിലെ ഭീമൻപക്ഷിയുടെ പേരാണ് വിമാനത്തിന് നൽകിയിരിക്കുന്നത്, റോക്ക്. വേഗം മണിക്കൂറിൽ ഏതാണ്ട് 6176 കിലോമീറ്റർ!.
റോക്കിന്റെ ചിറകുകളുടെ വലിപ്പം : 117 മീറ്റർ
സാധാരണ വിമാനങ്ങളുടെ ചിറകിന്റെ നീളം : 38 - 72 മീറ്റർ
ഒരു റോക്കിൽ : 6 ബോയിംഗ് 747 എൻജിനുകൾ
ഹൈപ്പർ സോണിക് വേഗം
1. ശബ്ദ വേഗത്തിൽ സഞ്ചരിക്കുന്ന മാക് ഒന്ന് വിമാനം ഭൂമിയെ ഒരു തവണ വലംവയ്ക്കാൻ ഒന്നര ദിവസമെടുത്തേക്കും
2. എന്നാൽ ഒരു ഹൈപ്പർ സോണിക് ജെറ്റിന് വെറും ഏഴര മണിക്കൂർ മതി
3. സൂപ്പർ സോണിക് വിമാനത്തിന്റെ വേഗം ശബ്ദത്തേക്കാൾ അല്പം കൂടിയിരിക്കും
4. ശബ്ദവേഗത്തിന്റെ അഞ്ചിരട്ടിയോ മാക് 5 വേഗത്തിന് തുല്യമോ അതിലും വലിയ വേഗമോ കൈവരിക്കാൻ കഴിയുന്നവയെ ഹൈപ്പർ സോണിക് എന്നു വിളിക്കും.
5. സാധാരണ വിമാനങ്ങൾ ഒരു സ്ഥലത്തെത്താൻ 11 മുതൽ 13 മണിക്കൂർ വരെ എടുക്കുന്ന സാഹചര്യത്തിൽ ഹൈപ്പർ സോണിക് വിമാനത്തിന് ഒരു മണിക്കൂർ മതി. ഭൗതിക ശാസ്ത്രജ്ഞനായ ഏണസ്റ്റ് മാകിന്റെ ബഹുമാനാർത്ഥമാണ് ശബ്ദത്തേക്കാളും കൂടിയ വേഗത്തിൽ സഞ്ചരിക്കുന്നവയ്ക്ക് മാക് നമ്പർ നൽകാൻ തുടങ്ങിയത്.
എയർബസ് എ 382
രണ്ട് നിലകളും നാല് എൻജിനുകളുമുള്ള എയർബസ് എ 380 ആണ് ലോകത്തിൽ ഏറ്റവും വലിയ യാത്രാ വിമാനം. ഫ്രാൻസിൽ നിർമ്മിച്ച ഈ വിമാനത്തിൽ 853 പേർക്കുവരെ സഞ്ചരിക്കാം. വേഗം മണിക്കൂറിൽ 1185 കി.മീറ്റർ. ഏറ്റവും വലിയ ചിറകുള്ള വാണിജ്യ വിമാനമാണിത്. 79.75 മീറ്ററാണ് വീതി. ഈ വിമാനത്തെ ഉൾക്കൊള്ളാനായി പല വിമാനത്താവളങ്ങൾക്കും റൺവേകളുടെ ടാക്സിവേകളുടെയും വീതി കൂട്ടേണ്ടി വന്നു.
ശബ്ദത്തിന്റെ ആറിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ കഴിവുള്ള വിമാനമാണ് അമേരിക്കയിലെ 'മാക് 6" നിർമ്മിക്കുന്ന സൺ ഒഫ് ബ്ലാക്ക് ബേർഡ്. സംരക്ഷിത വ്യോമാതിർത്തിയിൽ തുളച്ചുകയറാനും ശത്രുക്കൾ അത് കണ്ടെത്താനോ തടയാനോ കഴിയും മുമ്പ് ലക്ഷ്യം നിരീക്ഷിക്കാനും ആക്രമിക്കാനും കഴിയുന്ന വിമാനം. ഒരു മണിക്കൂറിൽ 6400 കിലോമീറ്റർ വരെ വേഗം കൈവരിക്കാമെന്നതിനാൽ ഇവയെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. ദീർഘദൂര ചാര വിമാനമായിട്ടായിരിക്കും ഇവ ഉപയോഗിക്കുക. നമ്മുടെ സ്വന്തം കെ-റെയിലിൽ കയറി പറന്ന് കോഴിക്കോട്ടോ കണ്ണൂരിലോ എത്തി അവിടെ നിന്നു നാലരമണിക്കൂർ കൊണ്ട് ഹൈപ്പർ സോണിക് റോക്കിൽ കയറി ന്യൂയോർക്കിലെത്താൻ കഴിയുന്ന ദിവസത്തിന് കാത്തിരിക്കാം.
ഡോ. വിവേകാനന്ദൻ പി.കടവൂർ
റിട്ട. ഫിസിക്സ് പ്രൊഫസർ,
എസ്.എൻ കോളേജ്, കൊല്ലം
velvivek16@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |