SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.03 AM IST

ഭൂമിക്ക് കുടയൊരുക്കാൻ 2,76,000 വൃക്ഷത്തൈകൾ

plant

കൊല്ലം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഭൂമിക്ക് കുടയൊരുക്കാൻ ജില്ലയിൽ 2,67,000 വൃക്ഷത്തൈകൾ നടും. പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ ജൂലായ് 7 വരെ വിവിധ മേഖലകളിൽ നടുന്നതിനായി 1,77,000 തൈകളാണ് ഒരുക്കിയിട്ടുള്ളത്.

പേര, ചന്ദനം, തേക്ക്, മരുതി, കുമ്പിൾ, ഞാവൽ, സീതപ്പഴം, പൂവരശ്, പ്ളാവ് തുടങ്ങിയവയുടെ തൈകളാണ് കൂടുതലായി വിതരണം ചെയ്യുക.

ജൂൺ 5മുതൽ സന്നദ്ധ സംഘടനകൾ, പരിസ്ഥിതി പ്രവർത്തകർ, തദ്ദേശസ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് സോഷ്യൽ ഫോറസ്ട്രി സൗജന്യമായി തെൈകൾ നൽകും. വനവകുപ്പ് വിത്തും സാങ്കേതിക ഉപദേശവും നൽകി തൊഴിലുറപ്പ് പ്രവർത്തകർ നട്ടുവളർത്തിയ തൈകൾ അവരുടെ നേതൃത്വത്തിൽ നട്ടുവളർത്തി സംരക്ഷിക്കും.

പരിസ്ഥിതി ദിനത്തിൽ തൊഴിലുറപ്പ് പ്രവർത്തകരും ജനപ്രതിനിധികളും ചേർന്ന് പൊതുസ്ഥലങ്ങളിൽ വൃക്ഷത്തൈകൾ നടും. ജൂൺ 5ന് മൈലത്ത് നടക്കുന്ന പരിപാടി മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.

തൊഴിലുറപ്പ് പ്രവർത്തകരുടെ നേതൃത്വത്തിൽ തൈകൾ വിതരണം ചെയ്യുന്ന വൃക്ഷസമൃദ്ധി പദ്ധതി ഇതാദ്യമാണ്. ജില്ലയിൽ 55 കേന്ദ്രങ്ങളിലാണ് വൃക്ഷത്തൈകൾ വളർത്തിയത്. കഴിഞ്ഞവർഷം സോഷ്യൽ ഫോറസ്ട്രിയുടെ നേതൃത്വത്തിൽ 2,93,000 തൈകൾ വിതരണം ചെയ്തിരുന്നു.

അനിൽ കുമാർ

അസി. കൺസർവേറ്റർ

സോഷ്യൽ ഫോറസ്ട്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENARD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.