കൊല്ലം: അറിവ് പകരുന്നതിൽ വീഴ്ച വരുത്തുന്നവരാണ് സംസ്കൃതിയുടെ ശത്രുക്കളെന്നും ഭാരതം എക്കാലവും അറിവിന്റെ ഭൂമികയാണെന്നും ഗവർണർ ആരിഫ് മുഹമമ്മദ് ഖാൻ പറഞ്ഞു.
വീരശ്രീ വേലുത്തമ്പി ദളവ സ്മാരക സേവാസമിതിയുടെ പുരസ്കാരം മെട്രോമാൻ ഇ. ശ്രീധരന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. ഭാരത സംസ്കൃതിയ്ക്കൊപ്പം പഴക്കമുണ്ടായിരുന്ന പല സാംസ്കാരിക ധാരകളും ലോകത്ത് മൺമറഞ്ഞു.
ഭാരത സംസ്കൃതി നമ്മെ പഠിപ്പിക്കുന്നത് വസുധൈവ കുടുംബകം എന്ന ആഗോള വീക്ഷണമാണ്. അതിനാൽ ഐക്യം സാദ്ധ്യമാക്കുന്നതിന് അറിവ് വർദ്ധിപ്പിക്കാനാണ് ഋഷി പരമ്പരകൾ നമുക്ക് നൽകിയ ഉപദേശമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിനുവേണ്ടി താൻ ചെയ്ത പദ്ധതികളെല്ലാം സ്വന്തം പ്രതിഭകൊണ്ടല്ല കൂട്ടായ്മയുടെ ഫലമായാണ് വിജയം കണ്ടതെന്ന് ഇ. ശ്രീധരൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഡോ. ഇ. ചന്ദ്രശേഖരക്കുറുപ്പ് അദ്ധ്യക്ഷനായി. എസ്.കെ. ദീപു, മഞ്ഞപ്പാറ സുരേഷ്, എ. ജയകുമാർ, വിജയമോഹൻ, എസ്.കെ. ദീപു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |