SignIn
Kerala Kaumudi Online
Thursday, 25 April 2024 10.55 PM IST

ക്ഷീരകർഷക കോൺഗ്രസ് ക്ഷീരദിനാഘോഷം

കൊല്ലം : ലോകക്ഷീരദിനത്തിൽ ക്ഷീരകർഷക കോൺഗ്രസ് (ഐ.എൻ.ടി.യു. സി) കൊല്ലം മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.സി.സി യിൽ നടന്ന ക്ഷീരദിനാഘോഷം ഡി.സി.സി പ്രസിഡന്റ്​ പി.രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. രൂക്ഷമായ വിലക്കയറ്റം കാരണം പൊറുതിമുട്ടുന്ന കർഷകർക്ക് അടിയന്തര ആശ്വാസപദ്ധതികൾ നടപ്പിലാക്കുക,കാലിത്തീറ്റയ്ക്ക് സബ്‌​സിഡി ഏർപ്പെടുത്തുക, കന്നുകാലികൾക്ക് സൗജന്യ വൈദ്യസഹായം നൽകുക, സൗജന്യ ഇൻഷ്വറൻസ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.

ക്ഷീര സഹകരണ മേഖലയിൽ ഇരുപത്തിയഞ്ചു വർഷം പൂർത്തിയാക്കിയ ഉമയനല്ലൂർ ക്ഷീര സഹകരണ സംഘം പ്രസിഡന്റ്​ ആഷിർ ആനോടിനെ ആദരിച്ചു. ക്ഷീര കർഷക കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്​ വടക്കേവിള ശശി മുഖ്യ പ്രഭാഷണം നടത്തി. ബി.ശങ്കരനാരായണപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുന്തല മോഹൻ, യശോധരൻപിള്ള, എം.ആർ.മോഹനൻ പിള്ള, കമറുദീൻ നെല്ലിക്കാട്, സുധീർ കൂട്ടുവിള, അജിത്, ജി. ബിജു, ഷിഹാബുദീൻ, എസ്.ആർ.കെ പിള്ള, ജി.ദേവരാജൻ, കുന്നിൽ ജയകുമാർ, ബി.കൃഷ്ണ കുമാർ, കെ.കെ.ഹർഷ കുമാർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.