കൊല്ലം: കൊല്ലം ബീച്ചും പരിസരവും എൻ.സി.സി കേഡറ്റുകൾ മാലിന്യ മുക്തമാക്കി. കേന്ദ്ര സർക്കാരിന്റെ പുനീത് സാഗർ അഭയാൻ പദ്ധതി പ്രകാരം
രാജ്യമെമ്പാടും നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ബീച്ച് വൃത്തിയാക്കിയത്. സെവൻ കേരള ഗേൾസ് ബറ്റാലിയന്റെ നൂറോളം കേഡറ്റുകൾ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. ഡെപ്യുട്ടി കമാൻഡന്റ് കേണൽ നീരജ് സിംഗ്, കമാൻഡിംഗ് ഓഫീസർ കേണൽ സന്ദീപ് ശർമ്മ, ക്യാപ്റ്റൻ മനോജ് ആനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി. ശുചീകരണവും ബോധവത്കരണ സെമിനാറും ഡെപ്യുട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |