SignIn
Kerala Kaumudi Online
Thursday, 25 April 2024 2.47 PM IST

കൊല്ലം - പുനലൂർ ട്രെയിൻ സർവീസ് പുനഃക്രമീകരിക്കണം

കൊല്ലം: കൊല്ലത്ത് നിന്ന് പുനലൂരിലേയ്ക്കുള്ള ട്രെയിൻ സർവീസുകൾ യാത്രക്കാരുടെ സൗകര്യാത്ഥം പുനഃക്രമീകരിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

നിലവിൽ രാവിലെ 6.15നാണ് കൊല്ലത്ത് നിന്ന് പുനലൂരിലേയ്ക്ക് ആദ്യ ട്രെയിൻ. എന്നാൽ തിരുവനന്തപുരത്ത് നിന്ന് വേണാട് എക്സ്‌പ്രസിലെത്തുന്ന യാത്രക്കാർക്ക് കൂടി കണക്ഷൻ ലഭിക്കത്തക്ക തരത്തിൽ ആദ്യ ട്രെയിനിന്റെ സമയം മാറ്റിയാൽ കൂടുതൽ യാത്രക്കാർക്ക് പ്രയോജനപ്പെടും.

രാവിലെ കോട്ടയം ഭാഗത്ത് നിന്ന് വരുന്ന മലബാർ എക്സപ്രസ്, തിരുവനന്തപുരത്ത് നിന്ന് വരുന്ന പരശുറാം എന്നീ ട്രെയിനുകൾക്ക് കണക്ഷൻ ലഭിക്കത്തക്ക തരത്തിൽ രാവിലെ 7.45നും 8.15നും ഇടയിൽ കൊല്ലത്ത് നിന്ന് പുറപ്പെടുന്ന തരത്തിലും രാവിലെ 9.45 ന് പുനലൂലെത്തുന്ന തരത്തിലും പുതിയ ട്രെയിൻ ക്രമീകരിച്ചാൽ യാത്രകാർക്ക് പ്രായോജനപ്പെടും.
ഇപ്പോൾ രാവിലെ 8.40ന് കൊല്ലത്ത് നിന്ന് തിരിക്കുന്ന മധുര - പുനലൂർ ട്രെയിൻ 10.20നാണ് പുനലൂരിൽ എത്തുന്നത്. ഇതുമൂലം ജോലിക്കാരായ സ്ഥിരം യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.

നാഗർകോവിൽ നിന്ന് വരുന്ന ട്രെയിൻ 6.45 നാണ് പുനലൂർക്ക് തിരിക്കുന്നത്. വൈകിട്ട് 5.30ന് കൊല്ലത്ത് നിന്ന് പുനലൂർക്ക് തിരിക്കത്തക്ക തരത്തിൽ പുതിയ ട്രെയിൻ വേണമെന്നും യോഗം ആവശ്വപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി.പി. ദീപുലാൽ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ്, ജെ.ഗോപകുമാർ, കുരുവിള ജോസഫ്, സന്തോഷ് രാജേന്ദ്രൻ, കാര്യറ നെസീർ, വിനീത് സാഗർ, ചിതറ അരുൺശങ്കർ എന്നിവർ സംസാരിച്ചു.

പുനലൂരിലേക്കുള്ള ആദ്യ ട്രെയിൻ വളരെ നേരത്തേയും രണ്ടാമത്തെ ട്രെയിൻ വളരെ താമസിച്ചുമാണ് ക്രമീകരിച്ചിരുക്കുന്നത്. ഇതിന് മാറ്റം വരുത്തണം.

റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.