പത്തനാപുരം: ലോക സൈക്കിൾ ദിനമായ ഇന്ന് ഗാന്ധിഭവന്റെ നേതൃത്വത്തിൽ 'പ്രകൃതിയെ സംരക്ഷിക്കൂ, ആരോഗ്യം സംരക്ഷിക്കൂ' എന്ന സന്ദേശവുമായി സൈക്കിൾ റാലി സംഘടിപ്പിക്കുന്നു. സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളുമായി ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 10 ന് സ്കൂൾ ഗ്രൗണ്ടിൽ പത്തനാപുരം പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ജയകൃഷ്ണൻ ഫ്ലാഗ് ഒഫ് ചെയ്യും. ഫാ. ബെഞ്ചമിൻ മാത്തൻ, സ്ലീബാ വർഗീസ് എന്നിവർ പങ്കെടുക്കും. കല്ലുംകടവ്, ടൗൺ ചുറ്റി ഗാന്ധിഭവനിലെത്തുന്ന റാലിയെ ഗാന്ധിഭവൻ അന്തേവാസികൾ സ്വീകരിക്കും. തുടർന്ന് നടക്കുന്ന പ്രകൃതിസംരക്ഷണ-ആരോഗ്യ സമ്മേളനം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യും. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ, സി.ഇ.ഒ വിൻസെന്റ് ഡാനിയൽ എന്നിവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |