ചവറ: ലോകപരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം നടത്തി കെ.എം.എം.എൽ. ശങ്കരമംഗലം ഗവ. ഹൈസ്കൂളിൽ നടത്തിയ മത്സരം വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന അവബോധം നൽകുന്നതായിരുന്നു. യു.പി, ഹൈസ്കൂൾ വിഭാഗക്കാർക്കായിരുന്നു മത്സരം. പരിസ്ഥിതി ദിനാഘോഷ കമ്മിറ്റി സംഘടിപ്പിച്ച മത്സരത്തിലെ വിജയികൾക്ക് ആറിന് സമ്മാനങ്ങൾ വിതരണം ചെയ്യും. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ഉപഹാരവും നൽകി. കെ.എം.എം.എൽ എൻവയോൺമെന്റൽ ഡിപ്പാർട്ട്മെന്റ് ഹെഡും പരിസ്ഥിതി ദിനാഘോഷ കമ്മിറ്റി ചെയർമാനുമായ കെ.എസ്. അനിൽകുമാർ പരിസ്ഥിതി ദിനസന്ദേശം നൽകി. സേഫ്റ്റി എൻജിനീയർ സജീവ്കുമാർ ക്വിസ് മാസ്റ്ററായി. ഡപ്യുട്ടി മാനേജർ (ഫയർ) എസ്.സജിത്, ഡപ്യുട്ടി മാനേജർ (എൻവയോൺമെന്റ്) അരുൺ ജി.നാഥ്, പി.ആർ.ഒ പി.കെ.ഷബീർ, പരിസ്ഥിതി ദിനാഘോഷ കമ്മിറ്റി അംഗം സെൻ, സി.മിഥുൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |