SignIn
Kerala Kaumudi Online
Thursday, 25 April 2024 1.18 PM IST

ചക്കയിടാൻ പ്ലാവിൽ കയറിയ ഗൃഹനാഥന് ദേഹാസ്വാസ്ഥ്യം, ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി

phot
പ്ലാച്ചേരിയിൽ പ്ലാവിൽ കയറിയ ശേഷം ദേഹാശ്വസ്യം അനുഭവപ്പെട്ട ഗൃഹനാഥനെ പുനലൂർ ഫയർഫോഴ്സ് വലയിൽ കയറ്റി താഴെ ഇറക്കുന്നു

പുനലൂർ: ചക്കയിടാൻ പ്ലാവിൽ കയറിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഗൃഹനാഥനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. പുനലൂർ നഗരസഭയിലെ പ്ലാച്ചേരി വാഴയിൽ വീട്ടിൽ സാബു(52)വിനെയാണ് പുനലൂർ ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. പ്ലാവിന്റെ അമ്പത് അടി ഉയരത്തിൽ കയറിയ സാബു അവശനായെന്ന് വീട്ടുകാർ മനസിലാക്കി. തുടർന്ന് പുനലൂർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഫയർഫോഴ്സിന്റെ നിർദ്ദേശപ്രകാരം നാട്ടുകാരിൽ ഒരാൾ പ്ലാവിന്റെ മുകളിൽ കയറി സാബുവിനെ മരത്തോട് ചേർത്ത് പിടിച്ചു. തുടന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് മരത്തിൽ കയറിയ ശേഷം വലയിൽ കയറ്റിയ ഗൃഹനാഥനെ സാഹസികമായി തറയിൽ ഇറക്കി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എ.ഉവൈസ്, എസ്.പി.അനീഷ്, എസ്.അബ്ദുൽ ഷമീർ,അസി.സ്റ്റേഷൻ ഓഫീസർ എ.നസീർ, ഗ്രേഡ് അസി.സ്റ്റേഷൻ ഓഫിസർ എ.സാബു,വി.ജയപ്രകാശ്,സോബേഴ്സ്,പി.സുജേഷ്,സി.അരുൺതുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.