കൊല്ലം: വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജിയിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം ഫലവൃക്ഷ തൈകൾ നട്ട് കോളേജ് പ്രിൻസിപ്പൽ ഡോ. സി. അനിത ശങ്കർ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ബോധവത്കരണ സെമിനാർ, ക്യാമ്പസ് ശുചീകരണം, പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവത്കരണം, ദത്തുഗ്രാമത്തിൽ ഫലവൃക്ഷത്തൈ വിതരണം തുടങ്ങിയ സംഘടിപ്പിച്ചു. നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് പ്രോഗ്രാം ഓഫീസർ ജെ.എൽ. സിമ്പിൾ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |