കൊല്ലം: കെ.എസ്.ആർ.ടി.സി തൊഴിലാളികളുടെ ശമ്പളം നിഷേധിക്കുന്നതിനെതിരെയും തൊഴിലാളികളെയും പെൻഷൻകാരെയും സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ 14 ജില്ലാ കേന്ദ്രങ്ങളിൽ അനിശ്ചിതകാല ധർണ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കൊട്ടാരക്കര സ്റ്റാൻഡിൽ നടന്ന ധർണ എംപ്ലോയിസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ടി.ആർ. ബിജു ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി കൊട്ടാരക്കര മണ്ഡലം സെക്രട്ടറി പ്രശാന്ത് കാവുവിള, എംപ്ലോയീസ് യൂണിയൻ സംസ്ഥാന ഭാരവാഹി എസ് ശിവകുമാർ ജില്ലാ ട്രഷറർ ജാക്സൺ കെ.വേളിക്കാട്, കെ.ആർ. കമൽ രാജ്, മിഥുലാജ്, ആർ.രാജേഷ്, ചന്ദ്രമോഹൻ തുടങ്ങിയവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |