അഞ്ചൽ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരനെ കാണാതായി.
തടിക്കാട് കാഞ്ഞിരത്തറ കൊടിഞ്ഞിമൂല പൂത്തൻ വീട്ടിൽ അൻസാരി - ഫാത്തിമ ദമ്പതികളുടെ രണ്ട് വയസുള്ള മകൻ മുഹമ്മദ് അഫ്റാനെയാണ് കാണാതായത്.
ഇന്നലെ വൈകിട്ട് അഞ്ചോടെ മാതാവിന് ഗൾഫിൽ നിന്ന് ഭർത്താവ് അൻസാരിയുടെ ഫോൺ വന്നപ്പോൾ വീട്ടിനുള്ളിൽ റേഞ്ച് ഇല്ലാത്തതിനാൽ
അടുത്ത് ഉയരത്തിലുള്ള റബർ തോട്ടത്തിലേക്ക് പോയി. മൂത്ത കുട്ടി മാതാവിന്റെ പിന്നാലെ പോയി. ഇളയകുട്ടി മുഹമ്മദ് അഫ്റാനെ നോക്കാൻ വീട്ടിൽ ഉണ്ടായിരുന്ന ഫാത്തിമയുടെ മാതാവിനോട് പറഞ്ഞതിനാൽ പിന്നാലെ കുട്ടിയുണ്ടോയെന്ന് ശ്രദ്ധിച്ചില്ല. ഫോൺ ചെയ്ത് തിരികെവന്ന് കുട്ടിയെ തിരക്കിയപ്പോഴാണ് കുട്ടി പുറത്തുപോയത് മനസിലായത്. പിന്നീട് പലയിടത്തും കുട്ടിയെ തെരഞ്ഞിട്ടും കണ്ടെത്താനായില്ല. തുടർന്ന് അഞ്ചൽ പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. പരിസരത്തെല്ലാം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കൊല്ലത്ത് നിന്ന് എത്തിയ പൊലീസ് നായ മണം പിടിച്ച് അടുത്തുള്ള കുന്നിൽ തെരച്ചിൽ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |