കൊല്ലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റിങ്ങൽ പെരുംകുളം എൻ.എസ് മൻസിലിൽ അൻഷാദാണ് (31) പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. 2021 ജൂൺ മുതൽ ഒരുവർഷത്തോളം ഇയാൾ പീഡിപ്പിച്ചതായി കാട്ടി നൽകിയ പരാതിയിലാണ് അറസ്റ്റ്. എ.സി.പി ജി.ഡി.വിജയകുമാറിന്റെ നിർദ്ദേശത്തിൽ കിളികൊല്ലൂർ ഇൻസ്പെക്ടർ കെ.വിനോദ്, എസ്.ഐമാരായ എ.പി.അനീഷ്, ലഗേഷ് കുമാർ, ശ്രീലാൽ, സ്വാതി, എ.എസ്.ഐ സന്തോഷ്, സി.പി.ഒമാരായ അനീഷ്, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |