കൊല്ലം: നജാ ഹുസൈന്റെ 'മരങ്ങളിൽ മഞ്ഞുപെയ്യുമ്പോൾ' കവിതാ സമാഹാരത്തിന്റെ പ്രകാശനം 19ന് നടക്കും. രാവിലെ 10ന് കൊല്ലം പ്രസ് ക്ളബ്ബ് ഹാളി നടക്കുന്ന ചടങ്ങ് എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. കവി പി.ശിവപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കഥാകൃത്ത് വി.ഷിനിലാൽ, ജയൻമഠത്തിലിന് നൽകി പുസ്തകം പ്രകാശനം ചെയ്യും. കാമ്പിശേരി കരുണാകരൻ ഫൗണ്ടേഷൻ സെക്രട്ടറി പി.എസ്.സുരേഷ്, കവയിത്രി ഫില്ലിസ് ജോസഫ്, ജോൺ റിച്ചാർഡ്, ഡോ.സി.ഉണ്ണിക്കൃഷ്ണൻ, പി.ഉഷാകുമാരി, അനൂപ് അന്നൂർ, രാഹിൽ ശങ്കുണ്ണി, നജാ ഹുസൈൻ, ഫമിത അനിൽകുമാർ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |