കൊല്ലം: ജൂലായ് 1 മുതൽ 188 ഇന്റർ സോണൽ ട്രെയിനുകളിൽ അൺറിസേർവ്ഡ് കോച്ചുകൾ പുനരാരംഭിക്കുമെന്നും സീസൺ ടിക്കറ്റ് സൗകര്യം ലഭ്യമാക്കുമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. എം.പി നൽകിയ കത്തിന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ബി.ജി. മല്ല്യ രേഖാമൂലം നൽകിയ മറുപടിയിലാണ് വിവരം അറിയിച്ചത്. നിറുത്തിവച്ച റിസർവേഷൻ ഇല്ലാത്ത യാത്രാ സൗകര്യം 92 ദീർഘദൂര മെയിൽ / എക്സപ്രസ് ട്രെയിനുകളിലും 148 ഇൻട്രാ സോണൽ ട്രെയിനുകളിലും പുനഃസ്ഥാപിച്ചതായും ജനറൽ മാനേജർ അറിയിച്ചു. അടിയന്തരമായി ട്രെയിനുകളിൽ ഡി റിസേർവ്ഡ് സൗകര്യം പുനഃസ്ഥാപിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |