കൊല്ലം: എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കും ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസിനും നേരെയുള്ള പൊലീസ് മർദ്ദനം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരമാണെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. ജില്ലാ ആശുപത്രിയിൽ കാലിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എൻ.കെ.പ്രേമചന്ദ്രൻ എം.പിയെയും, ആർ.എസ്.പി നേതാക്കളെയും സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രൻ, ജന. സെക്രട്ടറി എൻ. ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. നാസർ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |