കൊല്ലം: ഗ്രന്ഥശാലകളിലെ അംഗങ്ങളിൽ 18 മുതൽ 40 വയസ് വരെയുള്ളവർക്കായി കാക്കനാടൻ സ്മാരക ചെറുകഥാമത്സരം നടത്തുന്നു. മികച്ച ചെറുകഥയ്ക്ക് 10,000 രൂപയും പ്രശസ്തി പത്രവും നൽകും. രചനകൾ ഫുൾസ്കാപ്പ് വലിപ്പത്തിൽ കടലാസിന്റെ ഒരുവശം മാത്രം എഴുതി 10 പേജിൽ കവിയരുത്. രചയിതാവിന്റെ പേര്, മേൽവിലാസം, ഫോൺ നമ്പർ, ഗ്രന്ഥശാലയുടെ വിലാസം ഇവ പ്രത്യേകം കടലാസിൽ രേഖപ്പെടുത്തി ഗ്രന്ഥശാല അംഗത്വം തെളിയിക്കുന്ന സാക്ഷ്യപത്രം ചെറുകഥയ്ക്കൊപ്പം അയക്കണം. അവസാന തീയതി ജൂലായ് 25. വിലാസം: സെക്രട്ടറി, കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ, അക്ഷരമന്ദിരം, പബ്ലിക് ലൈബ്രറി സമുച്ചയം, കൊല്ലം-1. ഫോൺ: 9446258926, 9447077267.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |