അഞ്ചൽ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ അഞ്ചൽ എക്സൈസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 7 ഗ്രാം എം.ഡി.എം.എയുമായി കാസർകോട് ഉപ്പള മംഗലത്താടിയിൽ പവാസ് (25) പിടിയിലായത്.
അഞ്ചലിലെ ബേക്കറി തൊഴിലാളിയാണ് പവാസ്. മംഗലാപുരത്ത് നിന്ന് മയക്കുമരുന്നുമായി ട്രെയിൻ മാർഗം കൊല്ലത്തെത്തി ബൈക്കിൽ അഞ്ചലിൽ എത്തിയപ്പോഴാണ് പിടിയിലായത്.
സിനിമാ മേഖലയിലും സ്കൂൾ - കോളേജ്, വൻകിട ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് സംഘത്തിലെ കണ്ണിയാണ് പവാസെന്നാണ് പ്രാഥമിക വിവരം. കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്ന് എക്സൈസ് ഇൻസ്പെക്ടർ ഗ്ലാഡ്സൺ ഫെർണാണ്ടസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |