പത്തനാപുരം: തലവൂരിൽ കെ.ബി.ഗണേഷ് കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആയുർവേദ ആശുപത്രിയുടെ മേൽക്കൂര തകർന്നതിനെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. മൂന്നുകോടി രൂപ ചെലവാക്കി രണ്ട് മാസം മുമ്പ് നിർമ്മിച്ച കെട്ടിടം തകർന്നത് ഗുരുതര വീഴ്ചയാണ്. കെട്ടിട നിർമ്മാണത്തിൽ അനുപാതികമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലാത്തതിനാലാണ് ഉദ്ഘാടന മാമാങ്കം കഴിഞ്ഞപ്പോൾ തന്നെ മേൽക്കൂര തകർന്നത്. ബന്ധപ്പെട്ടവർക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |