കൊല്ലം: എൻ.ജി.ഒ യൂണിയൻ കലാ സാംസ്കാരിക വിഭാഗമായ ജ്വാല കലാസമിതിയുടെ നേതൃത്വത്തിൽ ജില്ലാതല ചെസ് - കാരംസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ജൂലായ് 9ന് കൊല്ലം എൻ.ജി.ഒ യൂണിയൻ ഹാളിലാണ് മത്സരം. രാവിലെ 9ന് ഇന്റർനാഷണൽ ചെസ് താരം ജുബിൻ ജിമ്മി ഉദ്ഘാടനം ചെയ്യും. എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അനിൽകുമാർ പങ്കെടുക്കും. ജൂലായ് 2ന് മുമ്പായി യൂണിയൻ ഏരിയാ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ.അജുവും ജ്വാല കൺവീനർ ആർ.രതീഷ് കുമാറും അറിയിച്ചു. ഫോൺ: 9447789832, 9497780800.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |